Top Stories
കൊറോണ: കുവൈറ്റിൽ അതിജാഗ്രത;മാർച്ച് 29വരെ പൊതു അവധി;എല്ലാ വിമാന സർവീസുകളും റദ്ദാക്കി
കുവൈത്ത് സിറ്റി : ലോകം മുഴുവൻ കൊറോണ വൈറസ് പടർന്ന് പിടിയ്ക്കുന്ന പശ്ചാത്തലത്തിൽ കുവൈത്തിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു . മാർച്ച് 29വരെ കുവൈത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ വിമാന സർവീസുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ റദ്ദാക്കി.
രാജ്യത്ത് നിന്നുള്ള എല്ലാ വാണിജ്യ വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചതായും കുവൈത്ത് അധികൃതര്‍ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിയന്ത്രണം തുടരും. കാര്‍ഗോ വിമാനങ്ങള്‍ മാത്രമായിരിക്കും ഇനി സര്‍വീസ് നടത്തുക.
മുഴുവൻ വിദ്യാലയങ്ങളും അടച്ചു. രാജ്യത്തെ എല്ലാ സിനിമാ തിയറ്ററുകളും ഹോട്ടൽ ഹാളുകളും അടച്ചിടാൻ നിർദേശം നൽകി. വിവാഹച്ചടങ്ങുകൾ ഉൾപ്പെടെ എല്ലാ ആഘോഷപരിപാടികളും ഒഴിവാക്കാനും നിർദേശം നൽകി. രാജ്യത്ത് കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ ചേർന്ന അടിയന്തിര മന്ത്രിസഭാ യോഗത്തിലാണു തീരുമാനം.