News
ഡൽഹി കലാപം: പോപ്പുലർ ഫ്രണ്ട് നേതാക്കൾ അറസ്റ്റിൽ
ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് നേതാക്കൾ അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് ഡൽഹി പ്രസിഡന്റ് പർവേസ് അഹമ്മദ്, സെക്രട്ടറി മൊഹമ്മദ് ഇല്യാസ് എന്നിവരാണ് അറസ്റ്റിലായത്.
ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കൽ, കലാപത്തിന് സാമ്പത്തിക സഹായം നൽകൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെയുള്ളത്. ഡൽഹി കലാപം അന്വേഷിക്കുന്ന ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ ആണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ പട്യാല ഹൗസ് കോടതിയിൽ ഉടൻ ഹാജരാക്കും.
Delhi Police Special Cell has arrested Popular Front of India (PFI) President Parvez (pic1) and Secretary Illiyas (pic2), in connection with alleged PFI-Shaheen Bagh link. #Delhi https://t.co/EAau7Wq8wZ pic.twitter.com/ZjkLgRSxmf
— ANI (@ANI) March 12, 2020