Top Stories
ബഹ്റൈനിൽ 2 മലയാളി നേഴ്സുമാർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു
മനാമ: ബഹ്റൈനിൽ രണ്ട് മലയാളി നേഴ്സുമാർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രികളിൽ നേഴ്സുമാരായ ഇവർ കാസർഗോഡ്, തിരുവനന്തപുരം സ്വദേശികളാണ്. ആശുപത്രിയിൽ ചികിത്സയ്ക്ക് വന്ന രോഗിയിൽ നിന്നാണ് ഇവർക്ക് കൊറോണ പകർന്നത്. രോഗിയ്ക്ക് കൊറോണ സ്ഥിതീകരിച്ചതിനെ തുടർന്ന് നേഴ്‌സ്മാരെയും പരിശോധനയ്ക്ക് വിധേയരാക്കുകയായിരുന്നു.
രോഗബാധയെ തുടർന്ന് ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ബഹ്റൈനിൽ നാല് ഇന്ത്യാക്കാർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്