Top Stories
കൊറോണ: കൊല്ലത്ത് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 307 ആയി
കൊല്ലം : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കൊല്ലം ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 307 ആയി. ഇതില്‍ 11 പേര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. 296 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.
201 സാമ്പിളുകള്‍ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതില്‍ 103 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. 98 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്.
പുനലൂര്‍ ടൗണില്‍ കൃഷ്ണന്‍ കോവിലിന് സമീപം പ്രവര്‍ത്തിക്കുന്ന ഇംപീരിയല്‍ കിച്ചണ്‍, ഇംപീരിയില്‍ ബേക്കറി എന്നീ സ്ഥാപനങ്ങളില്‍ മാര്‍ച്ച് രണ്ടിന് വൈകിട്ട് 3.30 നും 4.30 നും ഇടയില്‍ സന്ദര്‍ശനം നടത്തിയവര്‍ അടിയന്തരമായി പുനലൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 9447051097.