News
കോറോണയെ പ്രതിരോധിയ്ക്കാൻ സർക്കാരിന്റെ ഹാന്റ് സാനിറ്റൈസർ;അര ലിറ്ററിന് 125 രൂപ മാത്രം
തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വ്യവസായ വകുപ്പിനു കീഴിലുള്ള കേരള ഡ്രഗ്സ് ആന്റ് ഫാർമസ്യുട്ടിക്കൽസ് (കെഎസ്ഡിപി) ഹാന്റ് സാനിറ്റൈസർ ഉത്പാദനം ആരംഭിച്ചു. ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള ഫോർമുല പ്രകാരം കെഎസ്ഡിപിയിലെ വിദഗ്ധരാണ് ഗുണമേന്മയുള്ള സാനിറ്റൈസർ തയ്യാറാക്കിയത്.
കൊറോണ പടരുന്ന സാഹചര്യത്തിൽ വിപണിയിൽ സാനിറ്റൈസർ ക്ഷാമവും അമിത വിലയും പരിഹരിക്കുന്നതിനാണ് കെ.എസ്.ഡി.പിയിൽ നിർമ്മാണം തുടങ്ങിയത്. പത്ത് ദിവസത്തിനകം ഒരു ലക്ഷം ബോട്ടിൽ ഹാന്റ് സാനിറ്റൈസർ നിർമ്മിക്കും. ഹാന്റ് സാനിറ്റൈസറിന്റെ ആദ്യ ലോഡ് കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്ക് വെള്ളിയാഴ്ച അയച്ചു. 500 മില്ലി വരുന്ന 500 ബോട്ടിലുകളാണ് കെ.എം.എസ് സി.എൽ വെയർഹൗസുകളിൽ എത്തിച്ചത്.
പൊതുവിപണിയിൽ 100 മില്ലി സാനിറ്റൈസറിന് 150 മുതൽ 200 രൂപ വരെയാണ് വില. എന്നാൽ കെഎസ്ഡിപി ഉൽപാദിപ്പിക്കുന്ന അര ലിറ്റർ സാനിറ്റൈസറിന് 125 രൂപമാത്രമാണ് വില.
Great internet site! It looks extremely professional! Sustain the great job!