Top Stories

ആളുകൾ കൂട്ടംകൂടുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നവർക്കെതിരെ കര്‍ശന നടപടി:കളക്ടർ

കൊല്ലം : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടത്തിന് കാരണമാകുന്ന നിലയിലുള്ള ഉത്സവാഘോഷ പരിപാടികള്‍ ഒഴിവാക്കാന്‍ കലക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ എടുത്ത തീരുമാനം ലംഘിക്കുന്ന ആരാധനാലയ കമ്മിറ്റി ഭാരവാഹികള്‍ക്കും ഉത്സവ കമ്മിറ്റി സംഘാടകര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.

കൊറോണ പടർന്ന് പിടിയ്ക്കുന്ന സാഹചര്യത്തിന്റെ തീവ്രത ഉള്‍ക്കൊണ്ട് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശങ്ങളോട് സഹകരിക്കുമെന്നാണ് വിവിധ ആരാധനാലയങ്ങളുടെ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചത്. എന്നാല്‍ ഇതിന് വിപരീതമായി മുന്‍നിശ്ചയിച്ച പരിപാടികളുമായി മുന്നോട്ട് പോകാന്‍ ചിലര്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

ആഘോഷങ്ങളില്‍ നിന്ന് സ്വമേധയാ വിട്ടുനില്‍ക്കുന്ന പൊതുജനങ്ങളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തി സ്വാധീനിക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സമൂഹത്തോട് പ്രതിബദ്ധതയില്ലാത്ത സമീപനം സ്വീകരിക്കുന്ന ഇത്തരക്കാര്‍ക്കെതിരെ പൊതുജനാരോഗ്യ-പോലീസ്-ദുരന്ത നിവാരണ നിയമ പ്രകാരം നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button