News
ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ സ്‌കൂളിൽ വച്ച് പീഢിപ്പിയ്ക്കാൻ ശ്രമിച്ചു;സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ
കൊല്ലം : ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ സ്‌കൂളിൽ വച്ച് പീഢിപ്പിയ്ക്കാൻ ശ്രമിച്ചകേസിൽ സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ. പുനലൂർ സ്വദേശി ജോണിബോയ്(48) യെയാണ് അഞ്ചൽ പോലീസ് അറസ്റ് ചെയ്തത്.
അഞ്ചൽ ഇടമുളയ്ക്കൽ സ്ക്കൂളിലെ വിദ്യാർത്ഥിയെ സ്‌കൂൾ സമയത്ത് പീഢിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ അഞ്ചൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജോണിബോയിയെ അറസ്റ്റ് ചെയ്തത്. ഇയാളെ സ്‌കൂളിൽ നിന്നും പുറത്താക്കിയതായി സ്‌കൂൾ അധികൃതർ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.