Top Stories
കൊറോണ:ആലപ്പുഴ മെഡിക്കല്‍ കോളേജിൽ നിരീക്ഷണത്തിലിരുന്ന വിദേശ ദമ്പതികള്‍ കടന്നുകളഞ്ഞു
ആലപ്പുഴ: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ച വിദേശ ദമ്പതികള്‍ കടന്നുകളഞ്ഞു. യു.കെയില്‍ നിന്ന് എത്തിയ ഇവരെ ഇന്നാണ് നിരീക്ഷണത്തിലാക്കിയിരുന്നത്. ഇവര്‍ക്കായി പൊലീസ് പൊലീസ് അന്വേഷണം തുടങ്ങി.
യു.കെയില്‍ നിന്ന് ദോഹ വഴി കേരളത്തിലെത്തിയ ദമ്പതികളോട് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് തയ്യാറാകാതെയാണ് ഇവര്‍ കടന്നുകളഞ്ഞത്. എക്സാണ്ടര്‍ (28), എലിസ (25) എന്നിവരാണ് ആശുപത്രി അധികൃതരെയും പൊലീസിനെയും വെട്ടിച്ച് കടന്നത്. ഇവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയെങ്കിലും രോഗം സ്ഥിരീകരിച്ചിട്ടില്ല.