Top Stories
പത്തനംതിട്ടയിൽ 10 പേർക്ക് കൂടി കൊറോണയില്ല
പത്തനംതിട്ട : പത്തനംതിട്ടയിൽ കൊറോണ സംശയിച്ച 10 പേരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവാണെന്ന് ജില്ലാകളക്ടർ പി.ബി നൂഹ്. കൊറോണ സംശയിക്കുന്ന 33 പേരുടെ സാമ്പിൾ റിസൾട്ടാണ് ലഭിക്കാനുണ്ടായിരുന്നത്. ഇതിൽ 10 എണ്ണത്തിന്റെ ഫലം ലഭിച്ചു. ലഭിച്ച 10 എണ്ണത്തിന്റെയും ഫലം നെഗറ്റിവാണെന്നും ജില്ലാ കളക്ടർ അറിയിച്ചു. പത്തനംതിട്ടയിൽ ഇന്നിനി 12 ഫലങ്ങൾ കൂടി പ്രതീക്ഷിക്കുന്നുണ്ട്.
ലഭിച്ച നെഗറ്റിവ് ആയിട്ടുള്ള ഭലങ്ങളിൽ ആറുവയസുള്ള കുട്ടിയും രണ്ടുവയസുള്ള രണ്ട് കുട്ടികളും ഇവരുടെ രക്ഷിതാക്കളുമുണ്ട്. ഐസൊലേഷൻ വാർഡിൽ നിന്ന് അധികൃതരുടെ കണ്ണുവെട്ടിച്ച് ഓടിപ്പോയ ആളിന്റെ റിസൾട്ടും നെഗറ്റീവാണെന്ന് കളക്ടർ പറഞ്ഞു. ഇയാളുമായി സമ്പർക്കം പുലർത്തിയിരുന്ന ഏഴുപേരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയിരുന്നു. നിലവിലെ സാഹചര്യത്തിൽ അവർ ആശങ്കപ്പെടേണ്ടതില്ലെന്നും കളക്ടർ വ്യക്തമാക്കി.
ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശി സഞ്ചരിച്ച വിമാനത്തിൽ ഉണ്ടായിരുന്ന പത്തനംതിട്ട സ്വദേശികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.