News
9കാരിയെ പീഡിപ്പിച്ചു 58കാരനായ കോൺഗ്രസ് നേതാവ് അറസ്റ്റിൽ
കണ്ണൂർ: ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കോൺഗ്രസ് സേവാദൾ സംസ്ഥാന വൈസ് ചെയർമാൻ കണ്ണൂർ തിലാന്നൂർ സ്വദേശി പി.പി.ബാബു(58) വിനെയാണ് ചക്കരക്കല്ല് പോലീസ് അറസ്റ്റുചെയ്തത്. പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.
സ്കൂൾ അധികൃതരാണ് ചൈൽഡ് ലൈനെ പീഡനവിവരം അറിയിച്ചത്. കുട്ടി ക്ലാസ്സിൽ അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് അധ്യാപിക കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം കുട്ടി പറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതരെ വിവരമറിയിക്കുകയും ചൈൽഡ്ലൈൻ പോലീസിൽ പരാതിനൽകുകയും ചെയ്യ്തു.
പീഡനക്കേസിൽ അറസ്റ്റിലായതിനെ തുടർന്ന് ബാബുവിനെ കോൺഗ്രസിൽനിന്ന് പുറത്താക്കിയതായി ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി അറിയിച്ചു.