News
ഇന്ധന വില കൂടും; പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കൂട്ടി
ന്യൂഡല്‍ഹി : രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കൂട്ടി. പെട്രോളിന്റെ സ്പെഷ്യൽ എക്സൈസ് ഡ്യൂട്ടി ലിറ്ററിന് രണ്ട് രൂപ മുതൽ എട്ട് രൂപ വരെയും ഡീസലിന് ലിറ്ററിന് നാല് രൂപയുമാണ് കൂട്ടിയത്. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി.
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ലിറ്ററിന് മൂന്ന് രൂപ വീതം വർധിപ്പിച്ചതിലൂടെ ഇന്ത്യയിൽ ഇന്ധന വില കുറയാനുള്ള സാധ്യത അസ്തമിച്ചു.