Top Stories
തിരുവനന്തപുരത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു
തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു. തിരുവനന്തപുരത്ത് എത്തിയ ശേഷം രോഗബാധ സ്ഥിരീകരിക്കപ്പെട്ടയാൾ പൊതുജനങ്ങളുമായി സമ്പർക്കം ഉണ്ടാകുന്ന രീതിയിൽ നഗരങ്ങളിലൂടെ യാത്ര ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇവരുടെ സഞ്ചാരപാത പുറത്തുവിട്ടത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ഇവരെ പറഞ്ഞുവിട്ടെങ്കിലും ഇവർ പുറത്തിറങ്ങി നടന്നു.
യു.കെയിൽ നിന്ന് ബഹ്റൈൻ വഴി തിരുവനന്തപുരത്ത് എത്തിയ പേട്ട സ്വദേശി കടകളിലടക്കം പോയിട്ടുണ്ട്.
വെള്ളനാട് സ്വദേശിയായ മറ്റൊരാൾ ഇറ്റലിയിൽ നിന്ന് 10ാം തിയ്യതിയാണ് തിരുവനന്തപുരത്ത് എത്തിയത്. ഇയാൾ ജ്യൂസുകടയിലും പെട്രോൾ പമ്പിലും ഒക്കെ സഞ്ചരിച്ചിട്ടുണ്ട്.
പ്രസ്തുത തീയതികളിൽ നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യവിഭാഗത്തിന്റെ സ്‌കീനിംഗില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണം. അല്ലാത്തവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണം. 0471 -2466828,
0471-2730045, 0471-2730067