News
2 വയസ്സുള്ള മകളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതി റിമാൻഡിൽ
തിരുവനന്തപുരം : രണ്ടുവയസ്സുള്ള മകളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിയെ റിമാൻഡ് ചെയ്തു. കല്ലറ ഭരതന്നൂർ സേമ്യാക്കട അനീഷ് ഭവനിൽ സോണിയ (21) യെയാണ് നെടുമങ്ങാട് കോടതി റിമാൻഡു ചെയ്തത്.
ജനുവരി 13-നാണ് യുവതിയെ കാണാനില്ലെന്ന് ബന്ധുക്കൾ പാങ്ങോട് പോലീസിൽ പരാതി നൽകിയത്. അന്വേഷണത്തിൽ യുവതി മറ്റൊരു യുവാവിനോടൊപ്പം ഒളിച്ചോടിയതാണെന്ന് മനസ്സിലായി. തുടർന്ന് പാങ്ങോട് പോലീസ് ബാലസംരക്ഷണ നിയമപ്രകാരം യുവതിയെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.
കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ പ്രേരണാക്കുറ്റം ചുമത്തി കാമുകനെതിരേയും പോലീസ് കേസെടുത്തു. പാങ്ങോട് സി.ഐ. എൻ.സുനീഷ്, എസ്.ഐ. ജെ.അജയൻ, എ.എസ്.ഐ. സക്കീർ ഹുസൈൻ, സി.പി.ഒ.മാരായ അരുൺ, ഗീത എന്നിവർ അറസ്റ്റിനു നേതൃത്വം നൽകി