News

ദേവനന്ദ അപ്രതീക്ഷിത വീഴ്ചയിൽ മുങ്ങിമരിച്ചത്: ഫോറൻസിക് റിപ്പോര്‍ട്ട്

കൊല്ലം : അപ്രതീക്ഷിത വീഴ്ചയിലുണ്ടായ മുങ്ങിമരണമാണ് വേനന്ദയുടേതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. അബദ്ധത്തില്‍ ആറിലേക്ക് തെന്നിവീണതാകാമെന്നും ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക്ക് മേധാവി ഡോക്ടർ ശശികലയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് പോലീസിന് റിപ്പോർട്ട് കൈമാറിയത്. ഏതു സാഹചര്യത്തിലും അബദ്ധത്തില്‍ വീഴ്ചയുണ്ടാകാം. ഇടതുകവിളില്‍ ചെറിയ പാടുണ്ട്. ഇത് വെള്ളത്തില്‍ വീണപ്പാഴുള്ള പോറലേറ്റതാകാം. ഇതൊഴിച്ചാല്‍ ശരീരത്തില്‍ മറ്റ് പാടുകളില്ല. ബോധപൂര്‍വം ക്ഷതം ഏല്‍പ്പിച്ചതാണോ എന്ന് കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആന്തരീകാവയങ്ങളുടെ പരിശോധനയിലും പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടിലും അസ്വഭാവികത കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.എന്നാല്‍ പൊലീസ് പ്രത്യേക അന്വേഷണം തുടരും. ദേവനന്ദയുടെ മരണദിവസം സ്ഥലത്തുണ്ടായിരുന്നവരുടെ സാന്നിധ്യം, ഇവരുടെ മൊബൈല്‍ ഫോണ്‍ കാളുകള്‍ എന്നിവ ശേഖരിച്ചുവരുന്നു. സ്‌കൂളിലെ അധ്യാപകരുടെ മൊഴി വീണ്ടും എടുക്കും.

തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ പ്രൊഫ. കെ ശശികലയുടെ നേതൃത്വത്തിലുള്ള ഫോറന്‍സിക് വിദഗ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മൂന്നു പേജുകളുണ്ട്. അന്വേഷകചുമതലയുള്ള കണ്ണനല്ലുര്‍ സിഐ വിപിന്‍കുമാറിനാണ് റിഗപ്പാര്‍ട്ട് കൈമാറിയത്. ഫോറന്‍സിക് റിഗപ്പാര്‍ട്ട് ലഭിച്ചതോടെ ശാസ്ത്രീയപരിശോധനകള്‍ പുര്‍ത്തിയായി.

മൃതദേഹം അഴുകിത്തുടങ്ങിയപ്പോഴാണ് ഒഴുക്കില്‍പ്പെട്ട് ബണ്ടിന്റെ അപ്പുറത്ത് മുള്ളുവള്ളിയില്‍ കുടുങ്ങിയതെന്ന് ഫോറന്‍സിക് സംഘം നേരത്തെ വിലയിരുത്തിയിരുന്നു. കുടവട്ടൂരിലെ വീട്ടിലും ഒരു വര്‍ഷം മുമ്പ്- ദേവനന്ദ പറയാതെപോയ വഴികളും ഫോറന്‍സിക് സംഘം പരിശോധിച്ചു.

നെടുമ്പന ഇളവൂര്‍ കിഴക്കേ കര ധനീഷ് ഭവനില്‍ പ്രദീപ് കുമാറിന്റെയും ധന്യയുടെയും മകളായ ആറുവയസുകാരി ദേവനന്ദയെ ഫെബ്രുവരി 27നാണ് വീട്ടില്‍നിന്ന് കാണാതായത്. പിറ്റേദിവസം പള്ളിമണ്‍ ആറിന്റെ ഇളവൂര്‍ ഭാഗത്ത് വള്ളികളില്‍ കുടുങ്ങിക്കിടക്കുന്ന നിലയില്‍ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button