Top Stories
ഇറ്റലിയിലും ഇറാനിലും കുടുങ്ങിയ വിദ്യാർഥികൾ അടക്കമുള്ള 454 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു
ഡൽഹി : കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇറ്റലിയിലും ഇറാനിലും കുടുങ്ങിയ വിദ്യാർഥികൾ അടക്കമുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. ഇറ്റലിയിൽ കുടുങ്ങിയ 220 പേരെയും ഇറാനിൻ നിന്ന് 234 അംഗ സംഘത്തെയുമാണ് നാട്ടിൽ തിരികെ എത്തിച്ചത്.
ഇറാനിൽ നിന്നും 131 വിദ്യാർത്ഥികളടങ്ങുന്ന 234 അംഗ സംഘത്തെയാണ് ഇന്ത്യയിലെത്തിച്ചത്. രണ്ട് എയർ ഇന്ത്യാ വിമാനങ്ങളിലായി ഇവരെ രാജസ്ഥാനിൽ സൈന്യം ക്രമീകരിച്ചിരിക്കുന്ന നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോയി.
ഇറ്റലിയിൽ നിന്ന് 211 വിദ്യാർഥികളടക്കം 220 ഇന്ത്യക്കാരെയാണ് ഇന്ന് രാവിലെ എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിയിൽ എത്തിച്ചത്. മിലാനിൽ നിന്നുള്ളവരെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് ഐടിബിടിയുടെ ഛാവല ക്യാമ്പിലേക്ക് നിരീക്ഷണത്തിനായി മാറ്റും.