Top Stories

കൊറോണ ബാധിച്ച ഇറ്റലി സ്വദേശിയുടെ റൂട്ട് മാപ്പ് തയ്യാറാകണം;ഇറ്റാലിയന്‍ ഭാഷ അറിയുന്ന ദ്വിഭാഷിയെ തേടി ആരോഗ്യവകുപ്പ്

തിരുവനന്തപുരം : തിരുവനന്തപുരത്ത് ചികിത്സയില്‍ ഉള്ള ഇറ്റലി സ്വദേശിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിന് ഇറ്റാലിയന്‍ ഭാഷ അറിയുന്ന ആളുടെ സഹായം തേടി ആരോഗ്യവകുപ്പ് . ഇയാളില്‍ നിന്ന് പൂര്‍ണ്ണമായി വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ദ്വിഭാഷിയുടെ സഹായം തേടുന്നത്.

27 ന് കേരളത്തിലെത്തിയ ഇയാള്‍ പല സ്ഥലങ്ങളിൽ പോയിരുന്നു. രോഗം ലക്ഷണങ്ങൾ ഉണ്ടായ ശേഷവും ഇറ്റാലിയന്‍ പൗരൻ പല മേഖലകളിൽ പോയിട്ടുണ്ടെന്നും പലരുമായും ഇടപെട്ടിട്ടുണ്ടെന്നുമാണ് ആരോഗ്യ പ്രവര്‍ത്തകരുടെ പ്രാഥമിക വിലയിരുത്തൽ. അതുകൊണ്ട് തന്നെ കൃത്യമായ റൂട്ട് മാപ്പ് ഉണ്ടാക്കിയെടക്കുക എന്നത് വലിയ ശ്രമകരമായ ദൗത്യമാണ്.

വർക്കലയിലെ റിസോർട്ടിൽ ആയിരുന്നു ഇയാൾ താമസിച്ചിരുന്നത്. ഇയാള്‍ വർക്കലയിലും പുറത്തും പലസ്ഥലങ്ങളിലും പോയിട്ടുണ്ട് എന്നാണ്  വിവരം. ഈ സാഹചര്യത്തിൽ കടക്കാരും ജനങ്ങളുമൊക്കെ ആശങ്കയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button