Top Stories

കോറോണയിൽ വൻ സുരക്ഷാവീഴ്ച;കൊറോണ ബാധിതനായ വിനോദസഞ്ചാരി അധികൃതരുടെ കണ്ണുവെട്ടിച്ച് വിമാനത്തിനുള്ളിൽ എത്തി

Representational image

കൊച്ചി : അധികൃതരുടെ കണ്ണുവെട്ടിച്ച് മൂന്നാറിൽ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ കൊറോണ ബാധിതൻ ദുബായിലേക്ക് കടക്കാൻ ശ്രമിച്ചു. ബ്രിട്ടീഷുകാരനാണ് കൊറോണ രോഗവുമായി വിമാനത്തിൽ പോകാനെത്തിയത്.ദുബായ് എമിറേറ്റ്സ് വിമാനത്തിൽ ആണ് ഇയാൾ കയറിയത്. ഇയാള്‍ കയറിയ വിമാനത്തിലെ 270 പേരെയും തിരിച്ചിറക്കി. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും പരിശോധിക്കും. 

കൊറോണ രോഗ ലക്ഷണങ്ങൾ ഉണ്ടെന്ന് കണ്ടെത്തി നിരീക്ഷണത്തിൽ കഴിയുന്ന വിനോദ ‍സഞ്ചാരി അനധികൃതരുടെ കണ്ണ് വെട്ടിച്ചാണ് മൂന്നാറിൽ നിന്ന് കൊച്ചിയിലേക്ക് കടന്ന് കളഞ്ഞത്. ആദ്യഘട്ടത്തിൽ ഇയാളുടെ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും അടുത്ത ഫലം കൂടി ലഭിച്ചതിന് ശേഷം മാത്രമേ ഇവിടം വിടാവൂ എന്ന നിർദേശം അവഗണിച്ചായിരുന്നു ഇവർ യാത്രക്കൊരുങ്ങിയത്.

കെടിഡിസി ഹോട്ടലിലായിരുന്നു ഇയാളും സംഘവും നിരീക്ഷത്തിലുണ്ടായിരുന്നത്. രോഗ ലക്ഷണങ്ങൾ കൂടി കണ്ടെത്തിയ സാഹചര്യത്തിൽ  സബ് കളക്ടറുടെ സംഘം സഞ്ചാരികളെ നേരിട്ട് കണ്ട്  കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. എന്നാല്‍, ആരോഗ്യ പ്രവര്‍ത്തരുടെയും ജില്ലാ ഭരണകൂടത്തിന്‍റെയും കണ്ണ് വെട്ടിച്ച് സംഘം മൂന്നാറിൽ നിന്ന് കൊച്ചിയിലെത്തി. തുടർന്ന് ദുബായ് വിമാനത്തിൽ കയറിയതിന് ശേഷം ഇവരെ തടയുകയായിരുന്നു. ഇതോടെ ഈ വിമാനത്തിൽ പോകാനായി എത്തിയ 270 പേരെയും തിരിച്ചിറക്കി നിരീക്ഷണത്തിനായി മാറ്റുകയാണ്.

ഈ മാസം ഏഴിന് മൂന്നാറിൽ 19 പേരുമായി വിനോദയാത്രക്കെത്തിയതായിരുന്നു ഇയാൾ. കെ.ടി.ഡി.സിയുടെ മൂന്നാർ ടീ കൗണ്ടി റിസോട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. 10ആം തീയതി മുതൽ ഇയാൾ നിരീക്ഷണത്തിലായിരുന്നു. ഹോട്ടൽ അധികൃതര്‍ അറിയാതെ ഇവര്‍ക്കെങ്ങനെ ബാഗേജുകളുമായി കടന്നു കളയാൻ കഴിഞ്ഞു, അവര്‍ സഞ്ചരിച്ച വാഹനം, ആഹാരം കഴിക്കാൻ അടക്കം ഇവര്‍ ‍എവിടെയെങ്കിലും ഇറങ്ങിയിരുന്നോ, ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയോ, എങ്ങനെയാണ് ഇയാൾ വിമാനത്തിനുള്ളിൽ എത്തിപ്പെട്ടത്  തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾക്ക് അടിയന്തിരമായി ഉത്തരം കിട്ടേണ്ടിയിരിക്കുന്നു. വലിയ സുരക്ഷാ വീഴ്ചയാണ് ഉണ്ടായിരിയ്ക്കുന്നത്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button