Top Stories
ട്രംപിന് കൊറോണ വൈറസ് ബാധയില്ല
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൊറോണ വൈറസ് ബാധയില്ലെന്ന് പരിശോധനാഫലം. റിപ്പോർട്ടുകൾ വൈറ്റ് ഹൗസ് പുറത്തുവിട്ടു. തനിക്ക് രോഗലക്ഷണങ്ങളില്ലെന്ന് ട്രംപ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.
അതേസമയം അമേരിക്കയിൽ കൊറോണ ബാധിതരുടെ എണ്ണം 2,808 ആയി. 57 പേരാണ് കൊറോണ ബാധിച്ച് ഇതുവരെ മരിച്ചത്.