News
പെരുമ്പാവൂരില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് മൂന്നുപേര്‍ മരിച്ചു
കൊച്ചി : പെരുമ്പാവൂരില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് മൂന്നുപേര്‍ മരിച്ചു. മലപ്പുറം കോട്ടൂര്‍ സ്വദേശികളായ ഹനീഫ, ഭാര്യ സമുയ്യ, ഷാജഹാന് എന്നിവരാണ് മരിച്ചത്.
പുലര്‍ച്ചെ 3.30 നായിരുന്നു അപകടം. ഹനീഫയും ഷാജഹാനും സുമയ്യയുടെ മുണ്ടക്കലെ വീട്ടിലേക്ക് പോകവേയായിരുന്നു അപകടം. കാറോടിച്ചയാള്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്നുപേരുടെയും മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.