News
കൊല്ലം ചവറയിൽ അയൽവാസിയെ കുത്തിക്കൊന്നു
കൊല്ലം : ചവറ മേനാമ്പള്ളിൽ അയൽ വാസികൾ തമ്മിൽ സംഘർഷം. ഒരാൾ കുത്തേറ്റ് മരിച്ചു. അമ്മാച്ചൻകാവ് നിസാർ (43) ആണ് മരിച്ചത്.
നിസാറിനെ കുത്തിയ ഷാനു ഉൾപ്പെടെ മൂന്നു പേരെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കുത്തേറ്റ് മരിച്ച നിസാറിന്റെ വീട്ടിൽ നടന്ന മദ്യപാനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം.