Top Stories
പടർന്ന് പിടിയ്ക്കുന്ന മഹാമാരി;ലോകത്ത് കൊറോണ ബാധിതർ 155,949
ഡൽഹി : ലോകത്ത് കൊറോണ ബാധിതർ 155,949 ആയി. ഇതിൽ 80,844 പേരും ചൈനയിലാണ്. ചൈന കഴിഞ്ഞാൽ കൂടുതൽ പേരിൽ കൊറോണ സ്ഥിതീകരിച്ചത് ഇറ്റലിയിലാണ്. 21,157 പേരാണ് ഇറ്റലിയിൽ കൊറോണ ബാധിതർ. ഇറാനിൽ 12,729 പേർക്കും, സൗത്ത് കൊറിയയിൽ 8,162 പേർക്കും സ്പെയിനിൽ 6,391 പേർക്കും കൊറോണ സ്ഥിതീകരിച്ചു. അമേരിക്കയിൽ കൊറോണ ബാധിതരുടെ എണ്ണം 2,808 ആയി. ഖത്തറിൽ 337 പേർക്കും, ബഹ്‌റൈനിൽ 212 പേർക്കും കുവൈറ്റിൽ 104 പേർക്കും കൊറോണ സ്ഥിതീകരിച്ചു.
5,836 പേരാണ് ഇതുവരെ കൊറോണ ബാധയാൽ മരണപ്പെട്ടത്. ഇതിൽ 3,199 മരണവും ചൈനയിലാണ്. ഇറ്റലിയിൽ 1441 പേരും, ഇറാനിൽ 611 പേരും, അമേരിക്കയിൽ 57 പേരും മരണപ്പെട്ടു.
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 93 ആയി. 2 പേർ കൊറോണ ബാധയാൽ മരണപ്പെട്ടു. കേരളത്തിൽ 19 പേർക്കും പൂണെയില്‍ 15 പേര്‍ക്കും മാഹാരാഷ്ട്രയിൽ 31 പേർക്കും കോവിഡ് സ്ഥിതീകരിച്ചു. കൊവിഡ് 19 നെ കേന്ദ്രസര്‍ക്കാര്‍ ദുരന്തമായി പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഉത്തരവ് തിരുത്തിയിരുന്നു.ആളുകളിലേക്ക് വളരെ
പെട്ടെന്ന് വൈറസ് ബാധിക്കുന്നതിനാല്‍ കര്‍ശന നിയന്ത്രണങ്ങളാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.