Top Stories

കൊറോണ:ബ്രിട്ടീഷ് പൗരൻ കുട്ടനെല്ലൂർ ഉത്സവത്തിൽ പങ്കെടുത്തു;സ്ത്രീകളുൾപ്പെടെയുള്ളവർ സെൽഫിയും ടിക് ടോക്കും എടുത്തു

തൃശ്ശൂര്‍ : കൊവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരൻ മാര്‍ച്ച് എട്ടിന് തൃശൂരിലെ വിവിധ ഇടങ്ങളില‍്‍ എത്തിയിരുന്നുവെന്ന് ആരോഗ്യ വകുപ്പിന്‍റെ പരിശോധനയില്‍ വ്യക്തമായി. ഈ മാസം 8ന് ഇയാള്‍ കുട്ടനെല്ലൂർ ഉത്സവത്തിൽ പങ്കെടുത്തു. സ്ത്രീകളുൾപ്പെടെയുള്ള  നാട്ടുകാരിൽ പലരും ബ്രിട്ടീഷ് പൗരനൊപ്പം സെൽഫിയെടുക്കുകയും  ടിക് ടോക് വീഡിയോ വരെ എടുക്കുകയും ചെയ്യ്തു എന്നാണ് വിവരം.

മാര്‍ച്ച് എട്ടിന് വൈകിട്ട് മൂന്നരയോടെ തൃശ്ശൂർ നഗരത്തിലെ പാറമേക്കാവ് ക്ഷേത്രത്തിലും ബ്രിട്ടീഷ് പൗരന്‍ അടങ്ങുന്ന സംഘമെത്തി. തുടര്‍ന്ന്, ഇവിടുന്നതെ സെക്യൂരിറ്റി ജീവനക്കാരുമായി ഇയാള്‍ സംസാരിച്ചു. നാല് മണിക്ക് ശേഷമേ ക്ഷേത്രം തുറക്കൂ എന്ന് സെക്യൂരിറ്റി ജീവനക്കാര്‍ ഇവരെ അറിയിച്ചു.

തുടർന്ന്, കുട്ടനെല്ലൂർ ഉത്സവം നടക്കുന്നുണ്ടെന്ന് പാറമേക്കാവിലെ  സെക്യൂരിറ്റി അറിയിച്ചതിനെ തുടര്‍ന്നാണ് വിദേശികള്‍ കുട്ടനല്ലൂർ ക്ഷേത്രത്തിലേക്ക് എത്തിയത്. വിദേശി ഉത്സവത്തിനെത്തിയതിന്‍റെ കൗതുകത്തില്‍ സ്ത്രീകളടക്കമുള്ള  നാട്ടുകാരിൽ പലരും ഇയാള്‍ക്കൊപ്പം സെൽഫിയെടുത്തു. ഇയാള്‍ക്കൊപ്പം എടുത്ത ടിക് ടോക് വീഡിയോ അടക്കമുള്ളവ ആരോഗ്യ വകുപ്പ് പരിശോധിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button