Top Stories
കേരളത്തിൽ 3 പേർക്ക് കൂടി കൊറോണ;ഇതോടെ രോഗ ബാധിതർ 27 ആയി
തിരുവനന്തപുരം : കേരളത്തിൽ മൂന്നുപേർക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മലപ്പുറം, കാസർകോട് എന്നീ ജില്ലകളിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. രോഗം ഭേദമായ 3 പേർ ഉൾപ്പെടെ ഇതുവരെ കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 27 ആയി.
സംസ്ഥാനത്ത് 12,470 പേർ വീടുകളിലും 20 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 2,297 സാംപിളുകൾ ഇന്ന് പരിശോധനയ്ക്കയച്ചു. 1693 എണ്ണം നെഗറ്റീവ് ആണ്. തിങ്കളാഴ്ച 72 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ആഭ്യന്തര വിമാനയാത്രികർക്കും വിദേശത്തേക്ക് പോകുന്നവർക്കും കൊറോണ പരിശോധന നിർബന്ധമാക്കും.
വിമാനയാത്രികർ ഏറെ ജാഗ്രത പുലർത്തണം. വൈറസ് വ്യാപനത്തിനുള്ള എല്ലാ പഴുതുകളും അടയ്ക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.