Top Stories

ഗൾഫിൽ ആദ്യ കൊറോണ മരണം;മരിച്ചത് 65 കാരി

മനാമ : ബഹ്റൈനില്‍ കൊവിഡ് 19 വൈറസ് ബാധ കാരണമുള്ള ആദ്യം റിപ്പോര്‍ട്ട് ചെയ്തു. ഐസൊലേഷനിൽ കഴിഞ്ഞിരുന്ന 65 കാരിയാണ് മരിച്ചത്. ഇവർക്ക് നേരത്തേതന്നെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നെന്ന്  ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള ആദ്യ കോവിഡ് 19 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ഇറാനില്‍ നിന്ന് നേരിട്ടല്ലാത്ത വിമാനത്തില്‍ കഴിഞ്ഞ മാസമാണ് ഇവർ ബഹ്‌റൈനിൽ എത്തിയത്.  രാജ്യത്ത് എത്തിയപ്പോള്‍ തന്നെ ഇവരെ ഐസൊലേഷനിലേക്ക് മാറ്റുകയും വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ രാജ്യത്തെ മറ്റ് ജനങ്ങളുമായി ഇവര്‍ ഇടപഴകിയിരുന്നില്ലന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ബഹ്‌റൈനിൽ ഇതുവരെ 137പേർക്കാണ് കോവിഡ് സ്ഥിതീകരിച്ചിട്ടുള്ളത്. ഇതിൽ 77 പേരുടെ രോഗം ഭേദമായി.
രാജ്യത്ത് കൊറോണ ബാധിച്ച് ചികിത്സയിലുള്ളവരില്‍ ഒരാള്‍ ഒഴികെ മറ്റുള്ളവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്നും അവര്‍ക്ക് വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ചികിത്സ ലഭ്യമാക്കുകയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button