News
ജയിലിൽ അടയ്ക്കില്ലെങ്കിൽ തിരികെ വരാമെന്ന് ഐഎസിൽ ചേർന്ന നിമിഷയും സോണിയയും
ന്യൂഡൽഹി : ജയിലിൽ അടയ്ക്കില്ലെങ്കിൽ ഇന്ത്യയിലേക്ക് തിരികെ വരാൻ ആഗ്രഹമുണ്ടെന്ന് ഭീകര സംഘടനയായ ഐഎസിൽ ചേർന്ന മലയാളികളായ നിമിഷ ഫാത്തിമയും സോണിയ സെബാസ്റ്റ്യനും. തിരികെയെത്തിയാൽ തങ്ങൾ ശിക്ഷിക്കപ്പെടുമോയെന്ന ഭയമുണ്ടെന്നും ജയിലിലടക്കില്ലെങ്കിൽ അമ്മയെ കാണാൻ വരണമെന്നുണ്ടെന്നും നിമിഷ ഫാത്തിമ പറയുന്നു.
ഐഎസിൽ ഉണ്ടായിരുന്ന പ്രതീക്ഷ ഇപ്പോഴില്ലെന്നും ഇനി തിരിച്ചുപോകില്ലെന്നും സോണിയ പറയുന്നു. ഇസ്ലാമായി ജീവിക്കുന്നതിനാണ് തങ്ങൾ ഐ.എസിൽ ചേർന്ന് അഫ്ഗാനിസ്താനിലേക്ക് പോയത്. എന്നാൽ ആ പ്രതീക്ഷകൾക്കനുസരിച്ച് ജീവിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് മടങ്ങിവരാൻ ആഗ്രഹിക്കുന്നുവെന്നുമാണ് ഇരുവരും പറയുന്നത്.
2017ലാണ് തിരുവനന്തപുരത്തുനിന്നും കാസർകോടുനിന്നും നിമിഷയും സോണിയയും ഐഎസിൽ ചേരാനായി ഭർത്താക്കന്മാർക്കൊപ്പം രാജ്യം വിട്ടത്. ഇരുവരുടെയും ഭർത്താക്കന്മാർ കൊല്ലപ്പെട്ടുവെന്ന് ഇരുവരും സ്ഥിരീകരിക്കുന്നു.