രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാളുകളും അടച്ചിടാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു
ന്യൂഡൽഹി : കൊറോണ വൈറസ് പടർന്നു പിടിയ്ക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. സ്വിമ്മിങ് പൂളുകൾ, മാളുകൾ, എന്നിവയും അടച്ചിടാൻ നിർദേശിച്ചിട്ടുണ്ട്.പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നത് കുറക്കണമെന്നും ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യം കമ്പനികൾ ഒരുക്കണമെന്നും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ നിർദേശിച്ചു. മാർച്ച് 31 വരെ ഒരു മീറ്റർ അകലത്തിൽ നിന്നുവേണം ആളുകൾ തമ്മിൽ ഇടപഴകാനെന്നും നിർദേശമുണ്ട്.
Lav Aggarwal, Joint Secretary, Union Health Ministry on #Coronavirus: Important measures including closing of schools, swimming pools, malls, allow employees to work from home,less use of public transport, 1 meter distance between people should be maintained till 31st March. pic.twitter.com/Bk08PfhvHZ
— ANI (@ANI) March 16, 2020