News
സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ
ഇടുക്കി : സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവ് അറസ്റ്റിൽ. ഇടുക്കി നെടുങ്കണ്ടത്ത് പത്താം ക്ലാസ് വിദ്യാർഥിനിയെ എട്ടുമാസത്തോളം ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിനെയാണ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.
എസ്.എസ്.എൽ.സി. പരീക്ഷയ്ക്കിടെ വയറുവേദന അനുഭവപ്പെട്ട വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
എട്ടുമാസത്തോളം പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. ഇതിനിടെ കുട്ടി അസുഖബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കൂട്ടിരിയ്ക്കാനെന്ന വ്യാജേന അവിടെയെത്തി ആശുപത്രിയിൽ വെച്ചും പിതാവ് സ്വന്തം മകളെ പീഡനത്തിനിരയാക്കി. കമ്പംമെട്ട് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.