News
മുസ്ലിം ലീഗ് ഓഫീസിൽ കത്തിക്കുത്ത് യുവാവ് കൊല്ലപ്പെട്ടു
കോഴിക്കോട് : മുസ്ലിം ലീഗിന്റെ ഓഫീസിൽ കത്തിക്കുത്ത് യുവാവ് കൊല്ലപ്പെട്ടു. എടച്ചേരി കണ്ടിയിൽ അൻസാർ(28)ആണ് കൊല്ലപ്പെട്ടത്. കുറ്റ്യാടിക്ക് സമീപം തോട്ടിൽ പാലത്ത് മുസ്ലിം ലീഗിന്റെ ഓഫീസിൽ വച്ചായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അഹമ്മദ് ഷാജി എന്നയാളെ തൊട്ടിൽപ്പാലം പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. സ്ത്രീക്കെതിരെ പോസ്റ്റർ പതിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം പരിഹരിക്കുന്നതിനായുള്ള മധ്യസ്ഥ ചർച്ചക്കിടെയാണ് യുവാവിന് കുത്തേറ്റത്. മധ്യസ്ഥ ചർച്ച കഴിഞ്ഞ് യുവാവ് ലീഗ് ഓഫീസിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോഴാണ് അൻസാറിന് കുത്തേറ്റത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചയോടെ മരിച്ചു.