Top Stories

രാജ്യത്ത് നടക്കുന്ന എല്ലാ പരീക്ഷകളും അടിയന്തിരമായി നിർത്തി വയ്ക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടു

ഡൽഹി : രാജ്യത്ത് നടക്കുന്ന എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാനും സ്കൂളുകളും കോളേജുകളും അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടിയന്തരമായി അടച്ചിടാനും കേന്ദ്രസർക്കാർ ഉത്തരവിട്ടു. സിബിഎസ്ഇ, സർവ്വകലാശാല ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകളും മാറ്റി വെക്കാൻ ആണ് കേന്ദ്ര സർക്കാർ നിർദേശിച്ചിരിക്കുന്നത്. മാർച്ച് 31 വരെ എല്ലാ സ്കൂളുകളും സർവകലാശാലകളും അടച്ചിടാനും കേന്ദ്ര സർക്കാർ കർശന നിർദേശം നൽകി. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെയാണ് ഉത്തരവ്.

മാർച്ച് 31നു ശേഷം മാത്രമേ പരീക്ഷ ഉൾപ്പെടെയുള്ളവ സ്കൂളുകളിലും കോളേജുകളിലും നടത്താവൂ എന്നും സർക്കാർ ഉത്തരവിട്ടു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പരീക്ഷകൾ ഉൾപ്പെടെയാണ് അടിയന്തരമായി മാറ്റിവയ്ക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടത്.
വരുന്ന രണ്ടാഴ്ച കൊറോണ പടർന്നുപിടിക്കുന്നതിൽ രാജ്യത്തിന്  നിർണായകമാണ് എന്ന് കണക്കാക്കി ആണ് കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ ഉത്തരവ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button