Top Stories

താമസ വിസ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ഇന്ന് മുതൽ പ്രവേശന വിലക്കേർപ്പെടുത്തി യുഎഇ

ദുബായ് : താമസ വിസ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ഇന്ന് മുതൽ പ്രവേശന വിലക്കേർപ്പെടുത്തി യുഎഇ. അവധിയ്ക്ക് നാട്ടിലെത്തിയിട്ടുള്ള താമസ വിസയുള്ള പ്രവാസികൾക്ക് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതൽ യുഎഇ യിൽ പ്രവേശിയ്ക്കാൻ കഴിയില്ല.

എല്ലാത്തരം വിസക്കാർക്കും വിലക്ക് ബാധകമാണ്. രണ്ടാഴ്ചത്തേക്കാണ്
നിലവിൽ പ്രവേശന വിലക്കേർപ്പെടുത്തിയിരിയ്ക്കുന്നത്. എന്നാൽ കൊറോണ വൈറസ് പടരുന്നതിൻറെ തീവ്രത അനുസരിച്ച് വിലക്ക് കാലാവധി നീട്ടിയേക്കും. സന്ദർശക വിസ, വാണിജ്യ വിസ ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ പെടുന്നവർക്ക് യു എ ഇ കഴിഞ്ഞ ദിവസം മുതൽ പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നു. ഇതാദ്യമായാണ് താമസ വിസക്കാർക്ക് യുഎഇ പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button