News
മാർച്ച് 31 വരെ മദ്യശാലകൾ അടയ്ക്കാൻ നിർദേശം നൽകി
മലപ്പുറം : മലപ്പുറം നഗരസഭാ പരിധിയിൽ മദ്യശാലകൾ അടയ്ക്കാൻ നഗരസഭ നിർദേശം നൽകി. നഗരസഭാ പരിധിയിലെ ബിവറേജസ് കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും മദ്യശാലകൾ ഈ മാസം 31 വരെ അടച്ചിടാനാണ് നഗരസഭാ കൗൺസിൽ നോട്ടീസ് നൽകിയിരിക്കുന്നത്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉൾപ്പെടെ അടച്ചിട്ട സാഹചര്യത്തിൽ നൂറുകണക്കിന് ആളുകൾ വരുന്ന മദ്യശാലകൾ തുറന്നുപ്രവർത്തിക്കുന്നത് സമൂഹ വ്യാപനത്തിനിടയാക്കുമെന്ന് ചൂണ്ടിക്കാട്ടി കൗൺസിലർ ഹാരിസ് ആമിയൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിഷയം കൗൺസിലിൽ ചർച്ചയ്ക്കുവന്നത്. എന്നാൽ പ്രതിപക്ഷം ഇതിനെ ശക്തമായി എതിർത്തു.