Top Stories

കള്ളപ്പണം വെളുപ്പിക്കൽ:മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരേ കേസ്

കൊച്ചി : മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് എൻഫോഴ്സ്മെന്റ് ഹൈക്കോടതിയെ അറിയിച്ചു.

കഴിഞ്ഞ നോട്ട് നിരോധന സമയത്ത് ഇബ്രാഹിംകുഞ്ഞ് പത്തുകോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് എൻഫോഴ്സ്മെന്റിന് ലഭിച്ച പരാതി. മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രിക യുടെ ബാങ്ക് അക്കൗണ്ടുകൾ വഴി കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു കേസ്. ഇതുമായി ബന്ധപ്പെട്ട് ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസിൽ ദിവസങ്ങൾക്ക് മുമ്പ് വിജിലൻസ് റെയ്ഡും നടത്തിയിരുന്നു.

അതേസമയം, ചന്ദ്രികയുടെ  അക്കൗണ്ടിലൂടെ കൈമാറിയ പണം തന്റേതല്ലെന്നും വാർഷിക പ്രചാരണ ക്യാമ്പയിൻ വഴി പാർട്ടി മുഖപത്രം കോടികൾ സമാഹരിക്കുന്നുണ്ടെന്നും ഇത്തരത്തിൽ കിട്ടിയ പണമാണിതെന്നുമായിരുന്നു  ഇബ്രാഹിംകുഞ്ഞിന്റെ വിശദീകരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button