News
കൊല്ലം ചവറ സ്വദേശിയായ വീട്ടമ്മയെ കാണാനില്ലെന്ന് പരാതി
കൊല്ലം : ചവറ പന്മന സ്വദേശിയായ വീട്ടമ്മയെ കാണാനില്ലെന്ന് പരാതി. കൊല്ലം ചവറ പന്മന വടക്കുംതല സ്വദേശിനി അമ്പിളിയെയാണ് വ്യാഴാഴ്ച ഉച്ചയോടെ കാണാതായത്.
സൈബർ സെല്ലിൽ നിന്ന് കിട്ടിയ വിവര പ്രകാരം ഇവരുടെ ഫോണിൽ നിന്നും അവസാനമായി സിഗ്നൽ ലഭിച്ചത് കൊല്ലം കേരളപുരം പരിസരത്തു വച്ചാണ്.
ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 8129966025, 7994476301 എന്ന നമ്പറിലോ അറിയിക്കേണ്ടതാണ്.