News
കൊല്ലത്ത് അമിതവേഗതയിൽ ബൈക്കിലെത്തിയ യുവാക്കൾ പോലീസുകാരെ ഇടിച്ചുതെറിപ്പിച്ചു
കൊല്ലം : ചിന്നക്കടയിൽ മദ്യലഹരിയിൽ അമിതവേഗതയിൽ ബൈക്കിലെത്തിയ യുവാക്കൾ പോലീസുകാരെ ഇടിച്ചുതെറിപ്പിച്ചു. ബുധനാഴ്ച അർധരാത്രിയായിരുന്നു സംഭവം. റോഡിൽ വാഹനങ്ങൾ പരിശോധിക്കുകയായിരുന്ന ശ്രീജിത്ത്, പ്രശാന്ത് എന്നീ പോലീസുകാർക്കാണ് പരിക്കേറ്റത്.
തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ് ശ്രീജിത്തിനെ ആദ്യം ജില്ലാ ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. പ്രശാന്ത് പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ബൈക്കിലുണ്ടായിരുന്ന സനലിനെ സംഭവസ്ഥലത്തുവെച്ചുതന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. ബൈക്ക് ഓടിച്ച വിൻസന്റ് പോലീസ് കാവലിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ബൈക്ക് യാത്രികർക്കെതിരേ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.