Top Stories

കോറോണയ്ക്ക് എച്ച്‌ഐവി മരുന്ന് നൽകി കേരളവും

കൊച്ചി : കേരളത്തിലും കോവിഡ് 19ന് എച്ച്‌ഐവി മരുന്ന് ഉപയോഗിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയ്ക്കാണ് എച്ച്‌ഐവി മരുന്ന് നല്‍കിയത്. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയോടെയാണ് മരുന്ന് പരീക്ഷിച്ചത്.

റിറ്റോനോവിര്‍, ലോപിനാവിന്‍ എന്നീ മരുന്നുകളാണ് കൊറോണ ബാധിതനായ രോഗിയ്ക്ക് നൽകിയത്. കേരളത്തിൽ ആദ്യമായാണ് ഈ മരുന്നുകള്‍ ഉപയോഗിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.  കൊറോണ വൈറസ് ബാധിച്ച രോഗിയുടെ രോഗസ്ഥിതി കണക്കാക്കി എച്ച്‌ഐവി മരുന്ന് നല്‍കാമെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് നടപടി.

നിലവില്‍ കൊറോണ വൈറസ് ബാധിച്ചവര്‍ക്കായി പ്രത്യേക മരുന്ന് കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പ്രത്യേക ചികിത്സാരീതിയും നിര്‍ദേശിക്കാൻ കഴിയില്ല ആ സാഹചര്യത്തിലാണ്, പ്രമേഹം അടക്കം വിവിധ രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന അറുപത് വയസ്സ് കഴിഞ്ഞ ഹൈ റിസ്‌ക് രോഗികള്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടായാല്‍ എച്ച്‌ഐവി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് നല്‍കാമെന്ന് കേന്ദ്രം നിര്‍ദേശിച്ചത്.

ഇതിന് പുറമേ കോശത്തിലേക്ക് ഓക്‌സിജന്‍ എത്തുന്നതിന്റെ ലഭ്യത കുറവ് മൂലം ഉണ്ടാകുന്ന രോഗമായ ഹൈപ്പോക്‌സിയ, ഹൈപ്പോടെന്‍ഷന്‍, ശരീരത്തിലെ ഒന്നോ അതിലധികമോ അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥ, ക്രിയാറ്റിന്റെ അളവ് ക്രമാതീതമായി ഉയര്‍ന്നുനില്‍ക്കുന്ന അവസ്ഥ എന്നീ ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്കും കൊറോണ വൈറസ് ബാധ ഉണ്ടായാൽ  എച്ച്‌ഐവി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് മിശ്രിതം കൊടുക്കാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button