Top Stories
മധ്യപ്രദേശില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി : മധ്യപ്രദേശില്‍ വെള്ളിയാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. വിശ്വാസവോട്ട് വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് മുന്‍പ് വിശ്വാസവോട്ടെടുപ്പ് പൂര്‍ത്തിയാക്കണം. നിയമസഭയിലെ മുഴുവന്‍ നടപടി ക്രമങ്ങളും തത്സമയം പുറത്തുവിടണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.