Top Stories

കൊറോണ: എംഎൽഎ മാർ നിരീക്ഷണത്തിൽ

കാസറഗോഡ് : കൊറോണ ബാധിതരുമായി  അടുത്തിടപഴകിയതിനാൽ രോഗബാധ സംശയിച്ച് എംഎൽഎ മാർ നിരീക്ഷണത്തിൽ. കാസർകോട് എംഎൽഎ എൻ.എ നെല്ലിക്കുന്ന്, മഞ്ചേശ്വരം എംഎൽഎ എം.സി ഖമറുദ്ദീൻ എന്നിവരാണ് നിരീക്ഷണത്തിലുള്ളത്. കാസർകോട് വൈറസ് ബാധ സ്ഥിരീകരിച്ച ആളുകളുമായി എംഎൽഎ മാർ  സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്നു. കല്യാണങ്ങളുൾപ്പെടെയുള്ള പൊതു പരിപാടികളിൽ എംഎൽഎമാർ രോഗബാധ സ്ഥിരീകരിച്ച ആളുമായി ഒരുമിച്ച് പങ്കെടുത്തിരുന്നു. മുൻകരുതൽ എന്ന നിലയിൽ മാത്രമാണ് എംഎൽഎമാരെ വീട്ടിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുന്നത്.

ദുബായിൽ നിന്ന് മാർച്ച് 11ന് പുലർച്ചെ എട്ടുമണിയോടെയാണ് കോഴിക്കോട് വിമാനത്താവളത്തിൽ കൊറോണ സ്ഥിരീകരിക്കപ്പെട്ട ആൾ എത്തിയത്. തുടർന്ന് കോഴിക്കോട് ഒരു ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചു. അടുത്ത ദിവസം രാവിലെ മാവേലി എക്സ്പ്രസിന്റെ എസ് 9 സ്ലീപ്പർ കോച്ചിലാണ് ഇയാൾ കോഴിക്കോടുനിന്ന് കാസർകോടേയ്ക്ക് പുറപ്പെട്ടത്. ഇതിനു ശേഷം അഞ്ച് ദിവസം കാസർകോട് നിരവധി സ്ഥലങ്ങളിൽ പോവുകയും നിരവധി പേരുമായി ഇടപെടുകയും ചെയ്തിട്ടുണ്ട്.

പിന്നീട് 16-ാം തീയതി കാസർകോട് ഒരു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചപ്പോഴാണ് ഇയാൾ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തുന്നത്. തുടർന്ന് സാമ്പിളുകൾ പരിശോധനയ്ക്ക് എടുക്കുകയും നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെടുകയും ചെയ്തു. മഞ്ചേശ്വരം, കാസർകോട് എംഎൽഎമാർ അടക്കം നിരവധി പേരുമായി ഇടപെട്ടിരുന്നു. ആരൊക്കെയായാണ് ഇടപെട്ടതെന്ന് കണ്ടെത്താനാനുള്ള ശ്രമം നടക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button