News
സുഭാഷ് വാസുവിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്
ആലപ്പുഴ : എസ്എൻഡിപി യൂണിയൻ ഭാരവാഹിയായിരുന്ന സുഭാഷ് വാസുവിന്റെ വീട്ടിൽ റെയ്ഡ്. മാവേലിക്കര എസ്എൻഡിപി യൂണിയനുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ക്രൈബ്രാഞ്ച് സംഘമാണ് പരിശോധന നടത്തുന്നത്.
കായകുളം പള്ളിക്കലിലെ വീട്ടിലാണ് അന്വേഷണ സംഘം പരിശോധന നടത്തുന്നത്. മാവേലിക്കര എസ്എൻഡിപി യൂണിയൻ മുൻ പ്രസിഡന്റാണ് സുഭാഷ് വാസു.