Top Stories

സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. എസ്എസ്എൽസി പ്ലസ് ടു സർവ്വകലാശാല ഉൾപ്പെടെയുള്ള പരീക്ഷകളാണ് അടിയന്തരമായി സംസ്ഥാനത്ത് മാറ്റിവെച്ചത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

രാജ്യത്തെ എല്ലാ പരീക്ഷകളും മാറ്റി വെക്കണം എന്നും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടണം എന്നുമുള്ള കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ ഉത്തരവ് കഴിഞ്ഞ ദിവസം വന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ സിബിഎസ്ഇ ഐസിഎസ്ഇ ഉൾപ്പെടെയുള്ള പരീക്ഷകൾ മാറ്റി വെച്ചിരുന്നു. എങ്കിലും കേരളത്തിലെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മാറ്റി വെക്കേണ്ട എന്നായിരുന്നു സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ രാജ്യം മുഴുവൻ ജാഗ്രത പാലിക്കേണ്ട ഈ അവസരത്തിൽ കേരളത്തിലെ പരീക്ഷകളും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന്റെ വിലയിരുത്തലിനെ തുടർന്നാണ് നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button