Top Stories
കൊറോണ:കാസർഗോഡ് കടുത്ത നിയന്ത്രണം;ആരാധനാലയങ്ങളും ക്ലബ്ബുകളും രണ്ടാഴ്ച അടച്ചിടണം
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിലെ സ്ഥിതി അതീവഗുരുതരം. കാസർകോട് ആദ്യം രോഗബാധ സ്ഥിരീകരിച്ചയാൾ നിരവധി പേരുമായി സമ്പർക്കം പുലർത്തിയിരുന്നു. പല പരിപാടികളിൽ ഇയാൾ പങ്കെടുത്തു. അതിനാൽ തന്നെ രോഗവ്യാപനത്തിന്റെ സാധ്യത കൂടുതലാണ്.
കടുത്ത നിയന്ത്രണങ്ങളാണ് കാസർഗോഡ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ എല്ലാ സർക്കാർ ഓഫീസുകൾക്കും
ഒരാഴ്ചത്തേക്ക് അവധി നൽകി. എല്ലാ ആരാധനാലയങ്ങളും ക്ലബ്ബുകളും രണ്ടാഴ്ച അടച്ചിടണം. വ്യാപാര സ്ഥാപനങ്ങൾ രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണിവരെ മാത്രമേ തുറന്നിരിയ്ക്കാൻ പാടുള്ളൂ.
6 പേർക്കാണ് ഇന്ന് കാസറഗോഡ് ജില്ലയിൽ കൊറോണാ വൈറസ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച രണ്ടുപേർ രോഗിയുടെ അടുത്ത ബന്ധുക്കളാണ്. രണ്ട് പേർ ദുബായിയിൽ നിന്നും വന്നവരാണ്. രണ്ട് പേരുടെ വിശദാംശങ്ങൾ ലഭ്യമല്ല.