Top Stories

കൊറോണ:നിർദ്ദേശം അവഗണിച്ച് തുറന്ന കടകൾ കളക്ടർ നേരിട്ടെത്തി അടപ്പിച്ചു

കാസറഗോഡ് : കോവിഡ് 19 നിയന്ത്രണങ്ങൾ പാലിക്കാതെ മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെട്ട ഏരിയാൽ കുഡ്‌ലു സ്വദേശി അബ്ദുൽ ഖാദറിനെതിരെ കാസർകോട് പൊലീസ് കേസ് എടുത്തു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതെ ഇയാൾ നിരവധിപേരുമായി സമ്പർക്കത്തിലേർപ്പെടുകയായിരുന്നു. ഇന്നലെ മത്രം കാസറഗോഡ് 6 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ച്. ജില്ലയിൽ കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

കോവിഡ് സ്ഥിരീകരിച്ച് ഐസൊലേഷൻ വാർഡിലുള്ള ഏരിയാൽ സ്വദേശി ഇപ്പോഴും അന്വേഷണങ്ങളുമായി സഹകരിക്കുന്നില്ലെന്ന് കളക്ടർ അറിയിച്ചു. കടകൾ രാവിലെ 11 മുതൽ വൈകുന്നേരം അഞ്ച് വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ എന്ന സർക്കാർ നിർദ്ദേശം അവഗണിച്ച് രാവിലെ തുറന്ന കടകളും ഹോട്ടലുകളും കളക്ടർ നേരിട്ടെത്തി അടപ്പിച്ചു. 8 പേർക്കെതിരെ കേസെടുത്തു. 2 മിൽമ ബൂത്തുകളുടെ ഏജൻസി ക്യാൻസൽ ചെയ്യാൻ നിർദ്ദേശം നൽകി. കളക്ടറുടെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് കടകൾ അടയ്പ്പിക്കുന്നത്. സർക്കാർ നിർദ്ദേശം അനുസരിക്കാതെയാണ് പൊതുജനങ്ങൾ മുന്നോട്ട് പോകുന്നതെങ്കിൽ കർശനമായ നിയമ നടപടികൾ നേരിടേണ്ടിവരുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button