Top Stories
കോവിഡ് 19:യുഎഇയിൽ പ്രവാസിയടക്കം രണ്ട് പേർ മരിച്ചു
അബുദാബി : കോവിഡ് 19 ബാധിച്ച് യുഎഇയിൽ ആദ്യ രണ്ട് മരണം റിപ്പോർട്ട് ചെയ്തു. യുഎഇ ആരോഗ്യമന്ത്രാലയമാണ് മരണം സ്ഥിരീകരിച്ചത്. 78 കാരനായ ഒരു അറബ് പൗരനും 59 വയസ്സുള്ള ഏഷ്യക്കാരനായ ഒരു പ്രവാസിയുമാണ് മരിച്ചത്. മരിച്ച അറബ് പൗരൻ യൂറോപ്യൻ യാത്ര കഴിഞ്ഞ് വന്നതോടെയാണ് രോഗബാധിതനായത്. ഏഷ്യക്കാരൻ നേരത്തെ തന്നെ ഹൃദ്രോഗം ഉൾപ്പടെയുള്ള രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മരിച്ചവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. ഇതോടെ ഗൾഫ് മേഖലയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.
രാജ്യത്ത് രോഗബാധ വ്യാപകമാകുന്നത് തടയുന്നതിനായുള്ള കഠിനശ്രമങ്ങൾ നടത്തിവരുന്നതിനിടെയാണ് മരണം.സാമൂഹ്യ സമ്പർക്കത്തിൽ നിന്ന് വിട്ടുനിൽക്കുന്നതുൾപ്പടെ അധികൃതർ നൽകുന്ന നിർദേശങ്ങൾ കർശനമായി പൊതുജനങ്ങൾ പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.