Top Stories
സംസ്ഥാനത്ത് 12 പേർക്കുകൂടി ഇന്ന് കൊറോണ സ്ഥിരീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് 12 പേർക്കുകൂടി ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. ഇന്ന് കൊറോണ സ്ഥിരീകരിച്ചവരെല്ലാം ഗൾഫിൽ നിന്ന് വന്നവരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെ കേരളത്തില്‍ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 52 ആയി.
കൊറോണ സ്ഥിരീകരിച്ചവരിൽ മൂന്നു പേർ കണ്ണൂർ ജില്ലയിലും ആറു പേർ കാസർകോടും മൂന്ന് പേർ എറണാകുളം ജില്ലയിലുമാണ്. 228 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. കാസര്‍ഗോട്ടെ ഗോഗബാധിതരില് അഞ്ചുപേര്‍ ജനറല്‍ ആശുപത്രിയിലാണു ചികിത്സയില്‍ കഴിയുന്നത്. ഒരാള്‍ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ തലശേരി ജനറല്‍ ആശുപത്രിയിലും ഒരാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്നു. എറണാകുളത്തു രോഗബാധ സ്ഥിരീകരിച്ചവരെല്ലാം എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണു ചികിത്സയില്‍ കഴിയുന്നത്.
53,103 ആളുകളാണ് സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 52,785 ആളുകള്‍ വീടുകളിലും 278 പേര് ആശുപത്രികളിലും കഴിയുന്നു. ശനിയാഴ്ച മാത്രം 70 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 3,718 സാന്പിളുകളാണ് ശനിയാഴ്ച പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 2,566 സാമ്പിളുകളില്‍ രോഗബാധയില്ലെന്നു സ്ഥിരീതീകരിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി.
ഇന്നു മാത്രം 70പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3716 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 2566 എണ്ണം രോഗബാധയില്ല എന്ന് സ്ഥിരീകരിച്ചു. എല്ലാവരും കോവിഡ് ബാധ വ്യാപിക്കുന്നത് ഒഴിവാക്കാനുള്ള തീവ്ര ശ്രമത്തിലാണെന്നും ജാതിമത രാഷ്ട്രീയ ഭേതമന്യേ എല്ലാവരും മനുഷ്യരെന്ന ഒറ്റ ചിന്തയിൽ ഒരുമയോടെയാണ് മുന്നേറുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.