പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാകർഫ്യൂ ദിനം മുഖ്യമന്ത്രിയുടെ ആഹ്വാനം പോലെ സ്വന്തം പരിസരം ശുചിയാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടണം
തിരുവനന്തപുരം : പ്രധാനമന്ത്രി നാളെ രാജ്യത്ത് ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ രാജ്യത്ത് കൊറോണ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി, ജനങ്ങൾ പുറത്തിറങ്ങാതെ പരമാവധി സ്വയം നിരീക്ഷണത്തിൽ ഏർപ്പെടാൻ വേണ്ടിയാണ് ആഹ്വാനം ചെയ്തിട്ടുള്ളത്. അത് രാജ്യത്ത് കൊറോണ പടർന്നു പിടിയ്ക്കുന്ന പശ്ചാത്തലത്തിലാണ്. സ്വയം നിയന്ത്രണം പൊതുജനങ്ങൾ ഏറ്റെടുക്കണം. മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനം പോലെ ജനതാ കർഫ്യൂ ദിനം സ്വന്തം പരിസരം ശുചിയാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടണം.
കേരളത്തിൽ ജനത കർഫ്യൂവിന്റെ ഭാഗമായി ഞായറാഴ്ച ഹോട്ടലുകൾ, റെസ്റ്ററന്റുകൾ, ബേക്കറികൾ എന്നിവ അടച്ചിടുമെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചിട്ടുണ്ട്. എല്ലാ വ്യാപാരസ്ഥാപനങ്ങളും അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയും അറിയിച്ചു.
അതേസമയം, പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഞായറാഴ്ചത്തെ ജനതാകർഫ്യൂവുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടിയെടുക്കുമെന്ന് കേരളാപോലീസ്.