Top Stories

കൊറോണ:റോമിൽ കുടുങ്ങിക്കിടന്ന 263 വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചു

ന്യൂഡൽഹി : കൊറോണ വ്യാപനത്തെത്തുടർന്ന് ഇറ്റലിയിലെ റോമിൽ കുടുങ്ങിക്കിടന്ന 263 വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചു. എയർഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് രാവിലെ 9.15 ന് വിദ്യാർഥികൾ ഡൽഹിയിൽ തിരിച്ചെത്തിയത്. ഇവരെ ചാവ്ലയിലെ ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിന്റെ നിരീക്ഷണ ക്യാമ്പിലേക്ക് മാറ്റി. പരിശോധനയിൽ കൊറോണ ഇല്ലെന്ന് കണ്ടെത്തിയവരെയാണ് നാട്ടിലെത്തിച്ചത്.എയർ ഇന്ത്യയുടെ ബോയിങ്ങ് 777 വിമാനം  12 ക്രൂ അംഗങ്ങളുമായി ഇന്നലെയാണ് റോമിലെത്തിയത്. തുടർന്ന് റോമിലെ ഫ്യൂമിച്ചീനൊ എയർപോർട്ടിൽ നിന്നാണ് ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ച മിലാലിൻ നിന്ന് 230 ഇന്ത്യക്കാരെ എയർഇന്ത്യ മടക്കിക്കൊണ്ടു വന്നിരുന്നു. ഏകദേശം 500ന് മുകളില്‍ ഇന്ത്യക്കാര്‍ ഇനിയും ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ബാക്കിയുള്ളവരെ തിരികെയെത്തിക്കാൻ നടപടികൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button