Top Stories

ജനതാ കർഫ്യൂ ആരംഭിച്ചു; സഹകരിച്ച്‌ രാജ്യം

Photo credit @ani

ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള ജനത കർഫ്യൂ രാജ്യത്ത് ആരംഭിച്ചു. രാവിലെ ഏഴു മുതൽ ഒമ്പതുവരെയാണ് ജനത കർഫ്യൂ. വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി ജനത കർഫ്യൂവിന് ആഹ്വാനം ചെയ്തത്. ആശുപത്രികളും മാധ്യമങ്ങളും അടക്കം അവശ്യസേവനങ്ങളിൽ ഏർപ്പെടുന്നവരൊഴികെ എല്ലാവരും വീട്ടിൽത്തന്നെ കഴിഞ്ഞ് കർഫ്യൂ നടപ്പാക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. കേരള സർക്കാരും ജനതാ കർഫ്യൂവിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ജനതാ കർഫ്യൂവിൽ രാജ്യം നിശ്ചലമാണ്. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നു. വ്യോമ ട്രെയിൻ ഗതാഗതങ്ങൾ ഏതാണ്ട് പൂർണമായും നിർത്തിവയ്ച്ചിരിക്കുകയാണ്. ജനങ്ങൾ എല്ലാവരും വീട്ടിനുള്ളിൽ തന്നെയാണ്. അവശ്യ സർവീസുകൾ ഒഴിച്ചു മറ്റൊന്നും പ്രവർത്തിയ്ക്കുന്നില്ല. കർഫ്യൂ പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല കത്തയച്ചു. സംസ്ഥാനത്ത് കെ എസ് ആർ ടി സി സർവീസ് നടത്തുന്നില്ല. സ്വകാര്യ ബസുകളും നിരത്തിൽ ഇറങ്ങുന്നില്ല മെട്രോ പാസഞ്ചർ ട്രെയിൻ എന്നിവയൊന്നും സർവീസ് നടത്തുന്നില്ല. ഹോട്ടലുകൾ, ബാറുകൾ, മദ്യശാലകൾ, ഷോപ്പിംഗ് മാളുകൾ എന്നിവയൊന്നും പ്രവർത്തിക്കുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button