News
ശ്രീറാം വെങ്കിട്ടരാമനെ ഇപ്പോൾ തിരിച്ചെടുക്കുന്നത് പുര കത്തുമ്പോൾ വാഴ വെട്ടുന്നതിന് തുല്യം:ചെന്നിത്തല
തിരുവനന്തപുരം : മാധ്യമ പ്രവർത്തകനായ കെ എം ബഷീറിനെ കാറിടിച്ചു കൊന്ന കേസിലെ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ കോവിഡിന്റെ മറവിൽ തിരിച്ചെടുക്കുന്നത് പുര കത്തുമ്പോൾ വാഴ വെട്ടുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. യുവപത്രപ്രവർത്തകനെ കാറിടിച്ച് കൊന്ന കേസിലെ പ്രതിയെ സർവ്വീസിൽ തിരിച്ചെടുക്കുന്നത് ശരിയായ കാര്യമല്ല. കോവിഡ് ഒരു സൗകര്യമായെടുത്ത് പല നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്. ടി.പി കേസിലെ പ്രതി കുഞ്ഞനന്തന് ജാമ്യം കൊടുത്തതാണ് മറ്റൊന്ന്. അകത്ത് കിടക്കേണ്ട കുഞ്ഞനന്തൻ പുറത്തും പുറത്ത് നിൽക്കേണ്ട ശ്രീറാം വെങ്കിട്ട രാമൻ അകത്തും ആയ അവസ്ഥയാണിപ്പോൾ ഉണ്ടായിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പ്രസ്താവനയിൽ ആരോപിച്ചു.