കൊറോണ:കേരളത്തിലെ 7 ജില്ലകൾ അടച്ചിടാൻ നിർദ്ദേശം
ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് 19 പടർന്നു പിടിയ്ക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ 75 ജില്ലകളിൽ അവശ്യ സർവീസുകൾ മാത്രം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കാൻ സംസ്ഥാനസർക്കാരിനോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി.
ഇത് പ്രകാരം സംസ്ഥാനത്തെ കൊറോണ ബാധിതർ ഉള്ള 7 ജില്ലകൾ അടച്ചിടേണ്ടി വരും. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കാസർകോട്, മലപ്പുറം, കണ്ണൂർ, കോട്ടയം ജില്ലകളിലാണ് നിയന്ത്രണം വരുന്നത്. അവശ്യ സേവനങ്ങൾ മാത്രമേ ഈ ജില്ലകളിൽ ലഭ്യമാകൂ. അവശ്യ സാധനങ്ങളുടെ പട്ടിക ഏതൊക്കെയെന്ന് സംസ്ഥാനത്തിന് തീരുമാനിക്കാം. ഏഴ് ജില്ലകൾ സമ്പൂര്‍ണ്ണമായി നിശ്ചലമാകും.
ക്യാമ്പിനറ്റ് സെക്രട്ടറിയും പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും പങ്കെടുത്ത ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.