Top Stories

കോഴിക്കോട്,കാസർകോട് ജില്ലകളിൽ നിരോധനാജ്ഞ; അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടരുത്

കോഴിക്കോട് : കൊറോണ വൈറസ് പടർന്നു പിടിയ്ക്കുന്ന പശ്ചാത്തലത്തിൽ കോഴിക്കോട്, കാസർകോട് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.  ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ളവയുടെ വിൽപനകേന്ദ്രങ്ങൾ രാവിലെ 10 മണിമുതൽ വൈകിട്ട് ഏഴ് മണിവരെ തുറന്ന് പ്രവർത്തിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

ജില്ലയിൽ ഒരിടത്തും അഞ്ചിൽ കൂടുതൽ ആളുകൾ കൂടിച്ചേരരുത്. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നതവർ 50ൽ അധികമാകരുത്. ഒരേസമയം 10 പേർ വിവാഹ ചടങ്ങുകളിൽ കൂടിനിൽക്കാൻ പാടില്ല. വിവാഹ തീയതിയും ക്ഷണിക്കുന്നവരുടെ ലിസ്റ്റും അതാതു പോലീസ് സ്റ്റേഷനുകളിലും വില്ലേജ് ഓഫീസുകളിലും അറിയിക്കേണ്ടതാണെന്നും ഉത്തരവിലുണ്ട്. ജനങ്ങൾ തിങ്ങിക്കൂടുന്ന പൊതു പരിപടികൾ, ഉത്സവങ്ങൾ, ആഘോഷപരിപാടികൾ, പരീക്ഷകൾ, മതപരിപാടികൾ തുടങ്ങി ആളുകൂടുന്ന എല്ലാ പരിപാടികളും വിലക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button