News
കൊറോണ നിരീക്ഷണത്തിലിരുന്നയാൾ ചാടിപ്പോയി ബസിൽ കയറി;ബസിലുണ്ടായിരുന്നവർ വീടുകളിൽ നിരീക്ഷണത്തിൽ

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ നിന്നും കൊറോണ നിരീക്ഷണത്തിലിരുന്നയാൾ ചാടിപ്പോയി. തുടർന്ന് ആളെ പോലീസ് കെഎസ്ആർടിസി ബസിൽ നിന്നും പിടികൂടി. പാതി വഴിക്ക് യാത്ര അവസാനിപ്പിച്ച ബസിലെ ജീവനക്കാര്‍ ഉള്‍പ്പെടെ ബസിലുണ്ടായിരുന്ന 26 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചു.
ഇന്നലെ വൈകിട്ടാണ് സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ നിന്നും കാട്ടാക്കട ഊരൂട്ടമ്പലം സ്വദേശിയാണ് ചാടിപ്പോയത്. തുടർന്ന് തമ്പാനൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ എത്തിയ ഇയാള്‍ കിളിമാനൂർ ഭാഗത്തേക്കുള്ള ബസിൽ കയറി. ഈ സമയം ബസ്റ്റാന്‍ഡില്‍ എത്തിയ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. കയ്യില്‍ ക്വാറന്റയിൻ ചെയ്തിന്റെ സ്റ്റിക്കറും വസ്ത്രത്തിന്റെ നിറവും അടയാളവും ആണ് ആളെ എളുപ്പം തിരിച്ചറിയാന്‍ പൊലീസിനെ സഹായിച്ചത്. തുടര്‍ന്ന് ഇയാളെ പ്രത്യേക ആംബുലൻസിൽ മെഡിക്കൽ കോളേജില്‍ തിരികെ എത്തിച്ചു.